ശബരിമല സ്വർണക്കൊള്ള; പി.എസ്. പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ‍്യം ചെയ്യും

അടുത്തയാഴ്ചയായിരിക്കും പി.എസ്. പ്രശാന്തിനെ ചോദ‍്യം ചെയ്യുക
sit to question p.s. prasanth in sabarimala gold theft case

പി.എസ്. പ്രശാന്ത്

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ പ്രത‍്യേക അന്വേഷണ സംഘം വീണ്ടും ചോദ‍്യം ചെയ്യും. അടുത്തയാഴ്ചയായിരിക്കും പി.എസ്. പ്രശാന്തിനെ ചോദ‍്യം ചെയ്യുക.

സ്വർണപ്പാളികൾ കൊടുത്തുവിടുന്നത് സ്പെഷ‍്യൽ കമ്മിഷണറെ അറിയിക്കാത്തതിൽ ദുരൂഹത‍യുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഭരണസമിതിയിലുള്ള മറ്റു അംഗങ്ങളെയും ചോദ‍്യം ചെയ്യുന്നതിനായി വിളിപ്പിച്ചേക്കും.

കഴിഞ്ഞ ദിവസം മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ‍്യം ചെയ്തിരുന്നു. കേസിലെ മുഖ‍്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊടുത്തു വിടുന്നതിൽ ദേവസ്വം ബോർഡിന്‍റെ ഇടപെടലുണ്ടായിട്ടില്ലെന്നായിരുന്നു കടകംപള്ളി മൊഴി നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെങ്കിലും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ‍്യക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com