കളമശേരി സ്ഫോടനം; എം.വി. ഗോവിന്ദനെ തള്ളി സീതാറാം യെച്ചൂരി

സ്ഫോടനത്തിന് പലസ്തീൻ വിഷയവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഭീകരപ്രവർത്തനത്തിന്‍റെ ഭാഗമാവാം സ്ഫോടനമെന്നുമായിരുന്നു എം.വി. ഗോവിന്ദന്‍റെ പ്രതികരണം
MV Govindan | Sitaram Yechury
MV Govindan | Sitaram Yechury file

കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തള്ളി സീതാറാം യെച്ചൂരി. കളമശേരി സ്ഫോടനത്തെ പറ്റി കേന്ദ്രകമ്മിറ്റിയുടെ നിലപാടു തന്നെയാണ് പാർട്ടിയുടെ നിലപാട്. എംവി. ഗോവിന്ദന്‍റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഫോടനത്തിന് പലസ്തീൻ വിഷയവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഭീകരപ്രവർത്തനത്തിന്‍റെ ഭാഗമാവാം സ്ഫോടനമെന്നുമായിരുന്നു എം.വി. ഗോവിന്ദന്‍റെ പ്രതികരണം. കേരളം പലസ്തീനൊപ്പം പൊരുതുമ്പോൾ ജനശ്രദ്ധ മാറ്റാനുള്ള നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശനമായ നടപടി എടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com