ബ്രഹ്മപുരത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ബ്രഹ്മപുരത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ഫയർ വാച്ചർമാരെ നിയോഗിച്ചിട്ടുള്ളതിനാൽ തീപിടിത്തമു ണ്ടായ ഉടൻ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു
Published on

കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സെക്ടർ ഏഴിൽ ചെറിയ പ്രദേശത്താണ് വൈകിട്ട് നാലു മണിയോടെ തീ പിടിത്തമുണ്ടായത്.

നിലവിൽ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്. എട്ട് ഫയർ ടെൻഡറുകൾ തീയണയ്ക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാണെന്നു അഗ്നി രക്ഷാ വിഭാഗം അറിയിച്ചു. ഫയർ വാച്ചർമാരെ നിയോഗിച്ചിട്ടുള്ളതിനാൽ തീപിടിത്തമു ണ്ടായ ഉടൻ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത്ത് കുമാറിന്‍റെയും ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന്‍റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com