ബിനോയ് വിശ്വത്തിന് ശിവൻകുട്ടിയുടെ ചുട്ട മറുപടി; സിപിഎമ്മിനെ രാഷ്ട്രീയം പഠിപ്പിക്കാൻ നോക്കേണ്ട

ഇടതുപക്ഷ രാഷ്ട്രീയം കൃത്യമായി അറിയാം
ഇടതുപക്ഷ രാഷ്ട്രീയം കൃത്യമായി അറിയാം

V.Sivankutty

Updated on

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസ്താവന ഇറക്കിയ സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ മന്ത്രി വി.ശിവൻ കുട്ടി രംഗത്ത്. പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് കാട്ടി സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫ് രാഷ്ട്രീയത്തിന്‍റെ വിജയമാണെന്ന് ബിനോയ് വിശ്വം പ്രസ്താവന ഇറക്കിയതാണ് ശിവൻകുട്ടിയെ ചൊടിപ്പിച്ചത്.

എന്താണ് ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയമെന്നും, അതിന്‍റെ കാതലെന്താണെന്ന് സിപിഐക്ക് അറിയാം തുടങ്ങിയ പരാമർശങ്ങളാണ് ബിനോയ് വിശ്വം പ്രസ്താവനയിൽ സൂചിപ്പിച്ചത്. ഇത് ആരുടെയും വിജയത്തിന്‍റെയും പരാജയത്തിന്‍റെയും പ്രശ്നമല്ലെന്ന് വി.ശിവൻകുട്ടി പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയം നോക്കി പഠിക്കേണ്ട ഗതിക്കേട് സിപിഎമ്മിനില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com