പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം; ശിവൻകുട്ടി - ബിനോയ് വിശ്വം കൂടിക്കാഴ്ച പരാജയം

മന്ത്രിസഭ അറിയാതെ കരാറിൽ ഒപ്പിട്ട വിഷയത്തെക്കുറിച്ച് കൂടുതൽ‌ അറിയണമെന്ന് സിപിഐ ആവശ്യപ്പെട്ടു
sivankutty conciliatory move on pm shri cpi

പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം; ശിവൻകുട്ടി - ബിനോയ് വിശ്വം കൂടിക്കാഴ്ച പരാജയം

Updated on

തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കം ശക്തമാക്കി സിപിഎം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും മന്ത്രി ജി.ആർ. അനിലുമായും കൂടിക്കാഴ്ച നടത്തി. എന്നാൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് സൂചന. പിഎം ശ്രീ‍യിൽ നിന്നും പിന്മാറണമെന്ന ആവശ്യം ബിനോയ് വിശ്വം വീണ്ടും ഉന്നയിച്ചതായാണ് വിവരം.

മന്ത്രിസഭ അറിയാതെ കരാറിൽ ഒപ്പിട്ട വിഷയത്തെക്കുറിച്ച് കൂടുതൽ‌ അറിയണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഫണ്ട് കിട്ടാനാണ് കരാറിൽ ഒട്ടിട്ടതെന്നാണ് വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചത്.

എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് വി. ശിവൻകുട്ടി ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. സിപിഐയുമായി നടത്തിയ ചർച്ച‍യിലെ എല്ലാ വിഷയങ്ങളും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com