'എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലേ' പ്രതിപക്ഷത്തെ വിമർശിച്ച് ശിവൻകുട്ടി

മറുപടിക്ക് ശേഷം ശിവൻ‌കുട്ടിയെ അഭിനന്ദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് കൈ കൊടുത്തു
'എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലേ' പ്രതിപക്ഷത്തെ വിമർശിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമർശനത്തിനു മറുപടി നൽകി മന്ത്രി വി ശിവൻ‌കുട്ടി. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തെന്ന സതീശന്‍റെ പരാമർശത്തിനാണ് ശിവൻ‌കുട്ടി മറുപടി നൽകിയത്.

'എംഎൽഎമാർക്കെതിരെ ഇതിനുമുമ്പും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവിടെ പ്രതിപക്ഷ എംഎൽഎമാർ 5 വനിതാ വാച്ച് ആന്‍റ് വാർഡർമാരെ ആക്രമിക്കുകയാണ് ഉണ്ടായത്. വനിതാ ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചത് ചരിത്രത്തിലില്ലാത്ത സംഭവമാണ്. അതിന്‍റെ പേരിലല്ലേ കേസെടുത്തതെന്നും'- ശിവൻകുട്ടി ചോദിച്ചു.

മറുപടിക്ക് ശേഷം ശിവൻ‌കുട്ടിയെ അഭിനന്ദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് കൈ കൊടുത്തു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് ശിവൻകുട്ടി എഴുന്നേറ്റ് നിന്ന് പ്രതികരിച്ചത്. ഇതിനു മറുപടിയായി എന്തിനാണ് പണ്ട് കേസെടുത്തത് എന്ന് ശിവൻകുട്ടി അറിയാമല്ലോ എന്നും വി ഡി സതീശൻ ചോദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com