മിഥുന്‍റെ മരണം: സ്‌കൂൾ മാനേജ്മെന്‍റ് പിരിച്ചുവിട്ടു; ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

മാനേജറെ പുറത്താക്കി; കൊല്ലം ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് താത്കാലിക ചുമതല നൽകി
sivankutty on thevara school management dismissed

മിഥുന്‍റെ മരണം: തേവലക്കര സ്‌കൂൾ മാനേജ്മെന്‍റിനെ പിരിച്ചുവിട്ടു; ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

Updated on

തിരുവനന്തപുരം: സ്‌കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മരിച്ച സംഭവത്തിൽ നടപടിയുമായി സര്‍ക്കാര്‍. സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്മെന്‍റ് പിരിച്ചു വിട്ട് സ്‌കൂളിന്‍റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

മിഥുന്‍റെ മരണത്തില്‍ മാനേജര്‍ തുളസീധരന്‍പിള്ള നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് മാനേജ്‌മെന്‍റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ.

മാനേജറെ പുറത്താക്കിയെന്നും കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് താത്ലിക ചുമതല നൽകിയെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ പ്രധാന അധ്യാപികയ്ക്കെതിരേ മാത്രം നടപടി എടുത്ത് പാർട്ടി മാനേജമെന്‍റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നനോടെയാണ് പുതിയ നടപടി.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. മിഥുന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായവും വീട് വച്ച് നൽകാനും തീരുമാനമായി. ഇതുകൂടാതെ കെഎസ്ഇവിയും കെഎസ്‌ടിഎയും10 ലക്ഷം രൂപ വീതം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com