
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഇഡി കേസിലെ ജാമ്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
കേസിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം നൽകരുതെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്.