

ഡൽന മരിയ സാറ
അങ്കമാലി: അങ്കമാലി കറുകുറ്റിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആന്‍റണി - റൂത്ത് ദമ്പതികളുടെ ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്.
കുട്ടിയെ കഴുത്തിന് പരുക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മൂമ്മയുടെ അരികിൽ കുട്ടിയെ കിടത്തി പോയ അമ്മ പിന്നീടെത്തി നോക്കുമ്പോൾ കുഞ്ഞിന്‍റെ കഴുത്തിൽ നിന്നും ചോര വരുന്നതാണ് കണ്ടത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മൂമ്മയെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മൂമ്മയ്ക്ക് മാനസികാസ്ഥാസ്യം ഉള്ള ആളാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.