

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട്ട് നാലുപേർക്കും മലപ്പുറത്ത് രണ്ടുപേർക്കും രോഗബാധ
representative image
കോഴിക്കോട്: സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് നാലുപേർക്കും മലപ്പുറത്ത് രണ്ടുപേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ജൂണ്‍ മാസം 197 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആറു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഇതുവരെ കോഴിക്കോട് (69), വയനാട് (26), തൃശൂര്‍ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
മലപ്പുറം (32), തിരുവനന്തപുരം (18), കണ്ണൂര്‍ (11), കൊല്ലം (13), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) എന്നിവിടങ്ങളിലും ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.