റമ്പുട്ടാന്‍ കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുടുങ്ങി ആറു വയസുകാരി മരിച്ചു

ശ്വാസതടസം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
six year old girl dies as seed of rambutan stuck in throat
പെരുമ്പാവൂരിൽ റമ്പൂട്ടാന്‍ കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുടുങ്ങി ആറുവയസുകാരി മരിച്ചു
Updated on

പെരുമ്പാവൂർ: റമ്പുട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി ആറു വയസുകാരി മരിച്ചു. കണ്ടന്തറ ചിറയത്തു വീട്ടിൽ മൻസൂറിന്‍റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് വീട്ടില്‍ മറ്റുകുട്ടികള്‍ക്കൊപ്പം റമ്പുട്ടാന്‍ കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസതടസം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com