കുടുംബ വഴക്കിനിടെ അച്ഛന്‍റെ വെട്ടേറ്റ് പതിനാറുകാരി മരിച്ചു

പ്ലസ് വൺ വിദ്യാർഥിനി ജുമൈലയാണ് മരിച്ചത്
Sixteen-year-old girl dies after being stabbed by her father

അച്ഛന്‍റെ വെട്ടേറ്റ് പതിനാറുകാരി മരിച്ചു

Updated on

കാസർഗോഡ്: കുടുംബ വഴക്കിനിടെ അച്ഛന്‍റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈല(( 16) ആണ് മരിച്ചത്. സംഭവത്തിൽ അച്ഛൻ ഉമ്മറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്‍റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം.

തിങ്കളാഴ്ച ഭാര്യ സഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ‌ സ്വത്തിനെ ചൊല്ലി തർക്കമുണ്ടായി.

ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യ സഹോദരിയുടെ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു. പ്രതിയായ ഉമ്മറിന് വിദേശത്താണ് ജോലി. ഇയാൾ കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com