പറമ്പിൽനിന്ന് കണ്ടെത്തിയ തലയോട്ടി
പറമ്പിൽനിന്ന് കണ്ടെത്തിയ തലയോട്ടി

തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ പറമ്പില്‍നിന്ന് അസ്ഥികൂടം കണ്ടെത്തി

ശ്രീനിവാസകോവിൽ റോഡിൽ നിർമാണം നടക്കുന്ന വീടിന്‍റെ പറമ്പിൽ നിന്നാണ് അസ്ഥികൂടം കിട്ടിയത്
Published on

തൃപ്പൂണിത്തുറ: തൃപ്പുണിത്തുറ കണ്ണൻകുളങ്ങരയിൽ നിർമ്മാണത്തിലിരുന്ന വീടിന്‍റെ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്‍റെ ഭാഗവും പ്ലാസിറ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശ്രീനിവാസകോവിൽ റോഡിൽ നിർമാണം നടക്കുന്ന വീടിന്‍റെ പറമ്പിൽ നിന്നാണ് അസ്ഥികൂടം കിട്ടിയത്.

മൂന്ന് മാസമായി നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുറമേ നിന്ന് കൊണ്ടുവന്നു തള്ളിയതെന്നാാണ് സംശയിക്കുന്നത്. തൃപ്പൂണിത്തുറ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com