കൊല്ലത്ത് പള്ളി സെമിത്തേരിക്ക് സമീപം അസ്ഥികൂടം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപത്താണ് അസ്ഥികൂടം കണ്ടെത്തിയത്
Skeleton found near church cemetery in Kollam

കൊല്ലത്ത് പള്ളി സെമിത്തേരിക്ക് സമീപം അസ്ഥികൂടം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

file
Updated on

കൊല്ലം: കൊല്ലത്ത് അസ്ഥി കൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സൂട്ട്കേസിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനുഷ‍്യന്‍റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ നിന്നും മനസിലായതായാണ് വിവരം.

ദ്രവിച്ചു തുടങ്ങിയ നിലയിലാണ് അസ്ഥികൂടം. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും അസ്ഥികൂടം പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ‍്യതയെന്ന് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com