സ്കൂൾ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം 30 വയസിനു മുകളിൽ പ്രായമുളള പുരുഷന്‍റേത്

എന്നാൽ കൃത്യമായ പ്രായം കണക്കാക്കുന്നതിനോ പഴക്കം കണക്കാക്കുന്നതിനോ പ്രാഥമിക പരിശോധനയിൽ സാധിച്ചിട്ടില്ല.
Skeleton found on school grounds is of a man over 30 years old, report says

സ്കൂൾ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം 30 വയസിന് മുകളിൽ പ്രായമുളള പുരുഷന്‍റേതെന്ന് റിപ്പോർട്ട്

file image

Updated on

കോട്ടയം: ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്നു കണ്ടെത്തിയ അസ്ഥികൂടം 30 വയസിനു മുകളിൽ പ്രായമുളള പുരുഷന്‍റേതെന്ന് പ്രാഥമിക റിപ്പോർട്ട്. കൂടുതൽ പരിശോധനയ്ക്കായി അസ്ഥി കഷ്ണങ്ങൾ തിരുവനന്തപുരം ലാബിലേക്ക് അയക്കും. പത്ത് വർഷത്തിനിടയിൽ ജില്ലയിൽ നിന്ന് കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ശനിയാഴ്ച അസ്ഥി കഷ്ണങ്ങൾ കോട്ടയം മെഡിക്കൽ കോളെജിൽ ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ഇതിലാണ് 30 വയസിന് മുകളിൽ പ്രായമുളള പുരുഷന്‍റേതാണെന്ന് പ്രാഥമിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

എന്നാൽ, കൃത്യമായ പ്രായം കണക്കാക്കുന്നതിനോ പഴക്കം കണക്കാക്കുന്നതിനോ പ്രാഥമിക പരിശോധനയിൽ സാധിച്ചിട്ടില്ല. വിശദമായ പരിശോധന തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയാൽ മാത്രമേ കൃത്യത ലഭിക്കൂ.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാന്ധിനഗർ, ഏറ്റുമാനൂർ, കുമാരകം, കോട്ടയം ഈസ്റ്റ്‌, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ നിന്നു കാണാതായവരെ കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com