കൈവെട്ട് പരാമർശം: സത്താർ പന്തല്ലൂരിനെതിരേ കേസെടുത്തു

അഷ്റഫ് കളത്തിങ്കൽ എന്നയാൾ നൽകിയ പരാതിയിലാണ് കേസ്.
 സത്താർ‌ പന്തല്ലൂർ
സത്താർ‌ പന്തല്ലൂർ
Updated on

മലപ്പുറം: വിവാദമായ കൈ വെട്ട് പരാമർശത്തിനു പിന്നാലെ എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരേ പൊലീസ് കേസെടുത്തു. ഐപിസി 153 വകുപ്പു പ്രകാരമാണ് സത്താറിനെതിരേ മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറം മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനച്ചടങ്ങിലാണ് വിവാദമായ പരാമർശം ഉണ്ടായത്. സമസ്ത പണ്ഡിതന്മായെ പ്രയാസപ്പെടുത്തിയാൽ കൈ വെട്ടാൻ പ്രവർത്തകരുണ്ടാകും എന്നായിരുന്നു പരാമർശം.

പരാമർശം വിവാദമായതോടെ അഷ്റഫ് കളത്തിങ്കൽ എന്നയാൾ നൽകിയ പരാതിയിലാണ് കേസ്.

സത്താറിന്‍റെ പരാമർശത്തിനെതിരേ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും രംഗത്തെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com