ചോറ്റാനിക്കരയിൽ പൂട്ടിയിട്ട വീട്ടിലെ ഫ്രിഡ്ജിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ചു | Video

എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട് കഴിഞ്ഞ 20 വർഷമായി പൂട്ടിക്കിടക്കുകയാണ്.

കൊച്ചി: ചോറ്റാനിക്കരയിൽ പൂട്ടിയിട്ട വീടിനുള്ളിലെ റഫ്രിജറേറ്ററിൽ നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. എരുവേലി പാലസ് റോഡിലുള്ള വീട്ടിലാണ് സംഭവം. ആളൊഴിഞ്ഞ വീട്ടിൽ സാമൂഹ്യവിരുദ്ധർ താവളമടിക്കുന്നുവെന്ന് പഞ്ചായത്ത് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

അസ്ഥികൂടത്തിന് വർഷങ്ങളും പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട് കഴിഞ്ഞ 20 വർഷമായി പൂട്ടിക്കിടക്കുകയാണ്. 14 ഏക്കർ സ്ഥലത്താണ് ഈ വീടുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com