വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; പ്രദേശവാസിയുടെതാണെന്ന് സംശയം

മൂന്ന് മാസം മുമ്പ് പ്രദേശത്ത് നിന്ന് കാണാതായ കൃഷ്ണൻകുട്ടിയുടേതാണ് മൃതദേഹം എന്ന് സംശയമുണ്ട്
A skull and skeleton were found at Vizhinjam; Doubt that it belongs to a local resident
വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; പ്രദേശവാസിയുടെതാണെന്ന് സംശയം
Updated on

തിരുവനന്തപുരം: വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കയറിൽ കെട്ടിതൂങ്ങിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്.

മൂന്ന് മാസം മുമ്പ് പ്രദേശത്ത് നിന്ന് കാണാതായ കൃഷ്ണൻകുട്ടിയുടേതാണ് മൃതദേഹം എന്ന് സംശയമുള്ളതായി പ്രദേശവാസികൾ പറഞ്ഞു. സ്ഥലത്ത് നിന്ന് ഇയാളുടെ ആധാർ കാർഡ് കണ്ടെടുത്തു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുകൾക്ക് കൈമാറും.

logo
Metro Vaartha
www.metrovaartha.com