പാലക്കാട്: കൊല്ലങ്കോട് വെള്ളേരിമേട് കാണാൻ പോയ യുവാവ് കാൽ വഴുതി വീണ് മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശി സുരേഷ് (24) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം മലകയറിയതായിരുന്നു.