
തിരുവനന്തപുരം: ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്ക് സംസ്ഥാന സർക്കാർ മുഖ്യ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. കേരളം വ്യവസായ രംഗത്തു വലിയ മുന്നേറ്റം നടത്തിയതിനു കാരണം അതാണെന്നും അവർ പറഞ്ഞു. മെട്രൊ മാർട്ടും തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്‌സും കേരള സ്മോൾ ഇൻഡസ്ട്രിസ് അസോസിയേഷനും സംയുക്തമായി സ്റ്റേറ്റ് ഇൻഡസ്ട്രിസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച എംഎസ്എംഇ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എം. വിൻസെന്‍റ് എംഎൽഎ, കോൺഫെഡറേഷൻ ഒഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്‍റ് ഇ.എം.നജീബ്, എൻഎസ്ഐസി ചെന്നൈ സീനിയർ മാനെജർ ആൻഡ് സോണൽ ഹെഡ് എം. ശ്രീവത്സൻ, എൻഎസ്ഐസി കേരള ബ്രാഞ്ച് മാനെജർ ഗ്രേസ് റെജി, മെട്രൊ മാർട്ട് മാനെജിങ് ഡയറക്റ്റർ സിജി നായർ എന്നിവർ പങ്കെടുത്തു.
'ബിസിനസ് ഫോർ എംഎസ്എംഇ കണക്റ്റിങ് ദ എന്‍റർപ്രണേഴ്സ്' എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ച സംഘടിപ്പിച്ചു. വെൺപകൽ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ വെൺപകൽ ചന്ദ്രമോഹന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും സമ്മാനിച്ചു.