'സ്മാർട്ട് അങ്കണവാടികൾ കുഞ്ഞുങ്ങളുടെ സമഗ്ര വളർച്ചയ്ക്കുവേണ്ടി'

നെല്ലിക്കാട് സ്മാർട്ട് അങ്കണവാടി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
'സ്മാർട്ട് അങ്കണവാടികൾ  കുഞ്ഞുങ്ങളുടെ സമഗ്ര വളർച്ചയ്ക്കുവേണ്ടി'
Updated on

പലാക്കാട്: അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ കുഞ്ഞുങ്ങളുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ ആകണമെന്നുള്ള കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് അങ്കണവാടികൾ നിർമ്മിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പാലക്കാട് ജില്ലയിൽ നെല്ലിക്കാട് സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

3 മുതൽ 6 വയസു വരെ കുഞ്ഞുങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ്. ആ ഘട്ടങ്ങൾ ശാരീരിക, മാനസിക, ബൗദ്ധിക വളർച്ചയിൽ ഏറെ പ്രധാനപ്പെട്ടതാണ്. ആ സമയത്ത് കുഞ്ഞുങ്ങൾ എത്തപ്പെടുന്ന അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ കുഞ്ഞുങ്ങളുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന രീതിയിലായിരിക്കണം.

ഇതിന്‍റെ അഅടിസ്ഥാനത്തിലാണ് സ്മാർട്ട് അങ്കണവാടികൾ നിർമ്മിക്കുന്നതെന്നും വീണാ ജോർജ് പറഞ്ഞു. പട്ടാമ്പി സ്മാർട്ട് അങ്കണവാടിയുടെ ആദ്യ നിലയുടെ നിർമ്മാണം പൂർത്തിയായി. രണ്ടാം നിലയുടെ നിർമ്മാണം നടക്കുകയാണ്. പട്ടാമ്പി മണ്ഡലത്തിൽ അഞ്ച് അങ്കണവാടികളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചുവെന്നും സ്ഥലമില്ലാതെയിരുന്ന അങ്കണവാടികൾക്ക് നാലു വ്യക്തികൾ സ്ഥലം വിട്ടു നൽകിയെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com