കാസർഗോഡ് മൊബൈൽ ഫോൺ പൊട്ടിത്തറിച്ച് അപകടം; യുവാവിന്‍റെ കൈക്കും കാലിനും പരുക്കേറ്റു

കൈക്കും കാലിനും പൊള്ളലേറ്റ പ്രജിൽ മാത്യു ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി
smartphone explodes at kasaragod
കാസർഗോഡ് മൊബൈൽ ഫോൺ പൊട്ടിത്തറിച്ച് അപകടം

കാസർഗോഡ്: കാസർഗോഡ് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ഓപ്പോ A5s സീരിസിലെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ ഉടമ കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന് കൈക്കും കാലിനും പൊള്ളലേറ്റു.

രാവിലെ ഒമ്പത് മണിയോടെയാണ് പ്രജിൽമാത്യുവിന്‍റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ ഫോൺ പോക്കറ്റിൽ നിന്നും എടുത്തെങ്കിലും പൊട്ടിത്തെറിച്ചു. ഫോൺ പൂർണമായും കത്തിയ നിലയിലാണ്. കൈക്കും കാലിനും പൊള്ളലേറ്റ പ്രജിൽ മാത്യു ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിൽ ഉപഭോക്ത തർക്ക പരിഹാര കോടതിയെ സമീപിക്കാനാണ് യുവാവിന്‍റെ തീരുമാനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com