കാസർഗോഡ് ആശുപത്രി ജനറേറ്ററിൽ നിന്നും പുക പടർന്നു; തൊട്ടടുത്ത സ്കൂളിലെ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽ നിന്നുമാണ് പുക ഉയർന്നത്
smoke billowed from hospital generator children of neighboring school hospitalized
ആശുപത്രി ജനറേറ്ററിൽ നിന്നും പുക പടർന്ന് തൊട്ടടുത്ത സ്കൂളിലെ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം
Updated on

കാസർഗോഡ്: കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 15-ലധികം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽ നിന്നുമാണ് പുക ഉയർന്നത്. കറണ്ട് പോയപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിച്ചതോടെ പുക ഉയരുകയായിരുന്നു. ഈ പുക ആശുപത്രിക്കു പിന്നിലുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലും വ്യാപിച്ചു. ഇതോടെ കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുട്ടികളെ ജില്ലാ ആശുപത്രിയിലും അമ്മയും കുഞ്ഞും ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികൾ അപകടനില തരണംചെയ്തു.

സംഭവത്തിനു പിന്നാലെ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉടനടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.