വന്ദനയുടെ ഓർമയിൽ നീറി അമ്മ, ചേർത്തു പിടിച്ച് സ്മൃതി ഇറാനി

വീടിനു സമീപം നിര്‍മിച്ച ഡോ.വന്ദനാ ദാസിന്‍റെ അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് കേന്ദ്രമന്ത്രിമാര്‍ മടങ്ങിയത്
വന്ദനയുടെ ഓർമയിൽ നീറി അമ്മ, ചേർത്തു പിടിച്ച് സ്മൃതി ഇറാനി
Updated on

കോട്ടയം: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്‍റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദര്‍ശിച്ചു. അന്തരിച്ച യുവഡോക്റ്ററുടെ മാതാപിതാക്കളായ കെ.ജി മോഹന്‍ദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ചെലവഴിച്ചു. കനത്തമഴയ്ക്കിടെയാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി കേന്ദ്രമന്ത്രി മുരളീധരനൊപ്പം വസതിയിലെത്തിയത്.

വീടിനു സമീപം നിര്‍മിച്ച ഡോ.വന്ദനാ ദാസിന്‍റെ അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് കേന്ദ്രമന്ത്രിമാര്‍ മടങ്ങിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മെയ് 10ന് രാത്രിയില്‍ ജോലിയ്ക്കിടയിലാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com