പെരുമ്പാമ്പിന്‍റെ കടിയേറ്റ് കോഴിക്കോട്ട് 2 പേർക്ക് പരുക്ക്

കള്ള് ഷാപ്പ് ജീവനക്കാരായ ബിജു (50), സുധീഷ് (47) എന്നിവർക്കാണ് പാമ്പിന്‍റെ കടിയേറ്റത്
snake bite 2 injured in kozhikode

പെരുമ്പാമ്പിന്‍റെ കടിയേറ്റ് കോഴിക്കോട്ട് 2 പേർക്ക് പരുക്ക്

representative image

Updated on

കോഴിക്കോട്: പെരുമ്പാമ്പിന്‍റെ കടിയേറ്റ് രണ്ടു പേർക്ക് പരുക്കേറ്റു. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. കള്ള് ഷാപ്പ് ജീവനക്കാരായ ബിജു (50), സുധീഷ് (47) എന്നിവർക്കാണ് പാമ്പിന്‍റെ കടിയേറ്റത്. പരുക്കേറ്റതിനെ തുടർന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുധീഷിന്‍റെ വീടിന് പിൻഭാഗത്ത് വച്ചാണ് പാമ്പിനെ കണ്ടത്. തുടർന്ന് സുധീഷ് ബിജുവിനെ വീട്ടിലേക്ക് വിളിച്ചു. എന്നാൽ ഇതിനിടെ സുധീഷിന്‍റെ കൈയ്ക്ക് പാമ്പ് കടിക്കുകയായിരുന്നു. പിന്നാലെ മൊബൈൽ വെളിച്ചത്തിൽ പാമ്പിന്‍റെ കടി വിടുവിക്കാനുള്ള ശ്രമത്തിനിടെ ബിജുവിനും കടിയേൽക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇരുവരെയും ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജിലും എത്തിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com