എസ്എൻസി ലാവലിൻ കേസ് ഇന്നും പരിഗണിച്ചില്ല

കേസ് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്കു വന്നില്ല
Pinarayi Vijayan
Pinarayi Vijayanfile

ന്യൂഡൽഹി: എസ്എന്‍സി ലാവലിൻ കേസ് ഇന്നും പരിഗണിച്ചില്ല. അന്തിമ വാദത്തിനായി കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്കു വന്നില്ല. സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവലിന്‍ കേസ് പരിഗണിക്കാതിരുന്നത്.

113-ാം നമ്പർ കേസായാണ് ലാവലിന്‍ കോടതിയിൽ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ 101-ാം കേസിന്‍റെ വാദത്തിനു ശേഷം 2 കേസുകൾ കൂടി പരിഗണിച്ച ശേഷം സമയം അവസാനിച്ചതിനാൽ കോടതി ഇന്നത്തേക്ക് പരിയുകയായിരുന്നു. എന്നാല്‍, അന്തിമ വാദത്തിന്‍റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചില്ലെന്നും വിവരമുണ്ട്.

എസ്എൻസി ലാവലിന്‍ കേസിൽ സുപ്രീം കോടതി ഇന്ന് അന്തിമ വാദം തുടങ്ങും എന്നായിരുന്നു വിവരം. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഇത് 39ാം തവണയാണ് ലാവലിൻ കേസിലെ വാദം പരിഗണിക്കാതെ മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com