ഷർട്ടിട്ട് അമ്പലത്തിൽ കയറാം: എസ്എൻഡിപി യൂണിയൻ

എല്ലാ ശാഖാ യോഗം വക ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്ക് മേൽ വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തുന്നതിനുള്ള അനുമതി ശാഖാ യോഗങ്ങൾ നൽകണം
SNDP Union allows temple visit wearing shirt
ഷർട്ടിട്ട് അമ്പലത്തിൽ കയറാം: എസ്എൻഡിപി യൂണിയൻFreepik
Updated on

ആലപ്പുഴ: ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിച്ച് ദർശനം നടത്താമെന്ന് കുട്ടനാട് എസ്എൻഡിപി യൂണിയൻ. ആചാര അനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തിരുന്നതായി യൂണിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കുട്ടനാട് എസ്എൻഡിപി യൂണിയന് കീഴിലുള്ള എല്ലാ ശാഖാ യോഗം വക ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്ക് മേൽ വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തുന്നതിനുള്ള അനുമതി ശാഖാ യോഗങ്ങൾ നൽകണമെന്ന് കുട്ടനാട് എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി യോഗം എല്ലാ ശാഖായോഗം ഭാരവാഹികളോടും നിർദേശിച്ചു.

യൂണിയൻ ചെയർമാൻ പി വി ബിനേഷ് പ്ലാത്താനത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.കെ. ഗോപിദാസ്, ടി.എസ്. പ്രദീപ്കുമാർ, എം.പി. പ്രമോദ്, കെ.കെ. പൊന്നപ്പൻ എന്നിവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com