''പിണറായി വിജയൻ സംസ്ഥാനത്തിന് അപമാനമായി മാറി, കോവിഡ് കാലത്ത് നടത്തിയത് 1600 കോടിയുടെ അഴിമതി": ശോഭാ സുരേന്ദ്രൻ

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.എസ്. ഷൈജുവിനെ അനുമോദിച്ച് നടത്തിയ ചടങ്ങിലായിരുന്നു വിമർശനം
"Pinarayi Vijayan has become a disgrace to the state, he committed a corruption of 1600 crores during the Covid period": Shobha Surendran
Sobha Surendran
Updated on

കൊച്ചി: മുഖ‍്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് അപമാനമായി മാറിയെന്ന് ബിജെപി സംസ്ഥാന ഉപാധ‍്യക്ഷ ശോഭ സുരേന്ദ്രൻ. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.എസ്. ഷൈജുവിനെ അനുമോദിച്ച് നടത്തിയ ചടങ്ങിലായിരുന്നു വിമർശനം. കോവിഡ് കാലത്ത് 1600 കോടി രൂപയുടെ അഴിമതിയാണ് കെ.കെ. ഷൈലജയെ മുൻനിർത്തി പിണറായി വിജയനും സംഘവും നടത്തിയത്.

സംസ്ഥാനത്തെ ആരോഗ‍്യരംഗം നശിപ്പിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്നും കിടക്കാൻ ബെഡുമില്ല ഡോക്‌ടർമാരും നഴ്സുമാരുമില്ല. കേന്ദ്ര സർകാർ നടപ്പിലാക്കുന്ന സാമൂഹ‍്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ താത്പര‍്യപ്പെടുന്നില്ല. ശോഭാ സുരേന്ദ്രൻ വിമർശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com