എനിക്ക് കേന്ദ്രത്തിലും സ്വാധീനമുണ്ട്, എന്നെ ഒതുക്കാമെന്ന് ആരും കരുതണ്ട: ശോഭ സുരേന്ദ്രൻ

തിരൂർ സതീഷ് സിപിഎമ്മിന്‍റെ ടൂളാണെന്നും അതിന് പിന്നിൽ എകെജി സെന്‍ററും പിണറായി വിജയനാണെന്നും ശോഭ ആരോപിച്ചു
I have influence at the center too, no one should think that I can be contained: Shobha Surendran
ശോഭ സുരേന്ദ്രൻ
Updated on

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ ആരോപണങ്ങളിൽ രോഷമായി പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷ് സിപിഎമ്മിന്‍റെ ടൂളാണെന്നും സതീഷിന് പിന്നിൽ എകെജി സെന്‍ററും പിണറായി വിജയനാണെന്നും ശോഭ ആരോപിച്ചു.

സതീഷിനെ ഉപയോഗിച്ച് തന്നെയും പാർട്ടിയെയും തകർക്കാനാണ് ശ്രമമെന്നും തനിക്ക് പ്രസിഡന്‍റാകാൻ അയോഗ‍്യതയില്ലെന്നും എന്താണ് അയോഗ‍്യതയെന്നും ശോഭ ചോദിച്ചു. സതീഷിന്‍റെ വാട്സാപ്പ് കോളും, ഫോൺ കോളും പരിശോധിക്കാൻ പിണറായി വിജയന്‍റെ പൊലീസിന് മാത്രമല്ല കഴിവുള്ളതെന്നും അത് മനസിലാക്കിയാൽ നല്ലതാണെന്നും ലിസ്റ്റ് പരിശോധിച്ച് വിളിച്ചവർ ആരൊക്കെയാണെന്ന് സതീഷിനെക്കൊണ്ട് തന്നെ പറയിപ്പിക്കുമെന്നും ശോഭ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com