

ശോഭ സുരേന്ദ്രൻ | സുരേഷ് ഗോപി
തിരുവനന്തപുരം: എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ 'മറ്റേ മോനെ' അധിക്ഷേപ പരാമർശത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അദ്ദേഹം ഉദ്ദേശിച്ചത് പൊന്നു മോനേ എന്നാണെന്നും വാക്കല്ല പ്രവർത്തിയാണ് നോക്കേണ്ടതെന്നുമാണ് ശോഭ സുരേന്ദ്രൻ പറയുന്നത്.
കേരളത്തിലെ മൂന്ന് ധാതുക്കൾ കേന്ദ്രത്തിന് അവകാശപ്പെട്ടതാണ്. അതിൽ കേരളത്തിൽ അവകാശമില്ല. കേരള സർക്കാരിന് അവകാശപ്പെട്ട മൈനർ മിനറൽസ് ഏതൊക്കെയെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കണമെന്നും ശോഭ അവകാശപ്പെട്ടു.
വികസിത തൃപ്പൂണിത്തുറയ്ക്കായ് എന്ന പേരിൽ തൃപ്പൂണിത്തുറയിൽ ബിജെപി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. കേരളത്തിൽ എംയിംസ് വരും മറ്റേ മോനെ എന്നായിരുന്നു പരിപാടിക്കിടെ സുരേഷ് ഗോപി പറഞ്ഞത്. ഇതിനെതിരേ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നത്.