ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
social media influencer helen of sparta arrested for defaming transgender actress deepthi kalyani

ഹെലൻ ഓഫ് സ്പാർട്ട, 

Updated on

തൃശൂർ: ട്രാൻസ്‌ജെൻഡർ മോഡലും നടിയുമായ ദീപ്തി കല്യാണിയെ അധിക്ഷേപിക്കുകയും അപകീർത്തികരമായ ഉള്ളടക്കങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ടയെന്ന എസ്.ആർ. ധന്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ബന്തിയാട് സ്വദേശിനിയായ ധന‍്യയെ അന്വേഷണ സംഘം കാസർഗോഡ് എത്തിയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഭാരതീയ ന‍്യായ സംഹിത, ഐടി ആക്റ്റ് അടക്കം 6 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. അടുത്തിടെ കാസർഗോഡ് സ്വദേശിയായ ധന്യയ്‌ക്കെതിരേ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com