ആകാശത്ത് ജ്വലിക്കുന്ന അഗ്നിവലയം; ഈ വർഷത്തെ സൂര്യഗ്രഹണം ഫെബ്രുവരി 17ന്

സൂര്യന്‍റെ 96 ശതമാനവും ചന്ദ്രനാൽ മറയ്ക്കപ്പെടും
solar eclipse february-17

ഈ വർഷത്തെ സൂര്യഗ്രഹണം ഫെബ്രുവരി 17ന്

Updated on

കൊച്ചി: 2026ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17ന് കാണാം. ചന്ദ്രൻ സൂര്യന്‍റെ മധ്യഭാഗത്തെ മറയ്ക്കുകയും സൂര്യന്‍റെ വശങ്ങൾ ചുവന്ന ഓറഞ്ച് നിറത്തിൽ ഒരു മോതിരം പോലെ ദൃശ്യമാകുന്ന അഗ്നിവലയ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക. ഈ പ്രതിഭാസത്തിനിടെ സൂര്യന്‍റെ 96 ശതമാനവും ചന്ദ്രനാൽ മറയ്ക്കപ്പെടും. ഏകദേശം 2 മിനിറ്റ് 20 സെക്കഡ് വരെ ഈ അപൂർവ കാഴ്ച നീണ്ടു നിൽക്കും.

അന്‍റാർട്ടിക്കയിലെ ഉൾ‌ക്കാടുകളിൽ നിന്ന് മാത്രമേ ഈ ഗ്രഹണം കാണാനാവൂ. അതു കൊണ്ട് തന്നെ ഈ സൂര്യഗ്രഹണം കുറച്ച് ആളുകൾക്ക് മാത്രമേ നേരിട്ട് കാണാനാകൂ.

എന്നാൽ അടുത്ത 2 വർഷത്തിനിടെ 708 ദിവസത്തിനുള്ളിൽ നടക്കാനിരിക്കുന്ന മൂന്ന് സൂര്യഗ്രഹണ പരമ്പരയിലെ ആദ്യത്തേതാണിത്. അടുത്ത സൂര്യഗ്രഹണം അടുത്ത വർഷം ഫെബ്രുവരി ആറിന് നടക്കും. ചിലി, അർജന്‍റീന തുടങ്ങിയ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും പശ്ചിമ ആഫ്രിക്കയിലുമാണ് ഇത് ദൃശ്യമാകുക. മൂന്നാമത്തെ സൂര്യഗ്രഹണം 2028 ജനുവരി 26നായിരിക്കും. ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ, ബ്രസീൽ എന്നിവിടങ്ങളിലാവും കാണാനാകുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com