പത്തനംതിട്ടയിൽ 18 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളിൽ ചിലർ വിദേശത്ത്

പ്രതികളിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേരും ഉൾപ്പെടുന്നുണ്ട്.
some of the accused in the case of raping an 18-year-old girl in pathanamthitta are abroad.
പത്തനംതിട്ടയിൽ 18 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളിൽ ചിലർ വിദേശത്ത്
Updated on

പത്തനംതിട്ട: പത്തനംതിട്ടയിൽ 18 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളിൽ ചിലർ വിദേശത്ത്. ഇവരെ നാട്ടിലെത്തിക്കാനുളള പൊലീസ് നീക്കം ആരംഭിക്കും. ഇതുവരെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി.

പ്രതികളിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേരും ഉൾപ്പെടുന്നുണ്ട്. കൂടുതൽ അറസ്റ്റുകൾ തിങ്കളാഴ്ച ഉണ്ടാകും.

എഫ്ഐആറുകളുടെ എണ്ണം 29 ആയി. വിദേശത്തുളള പ്രതികളെ നാട്ടിലെത്തിക്കാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. കൂടാതെ കഴിഞ്ഞ വർഷം പെൺകുട്ടി ജനറൽ ആശുപത്രിയിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com