കോഴിക്കോട്ട് മകനും ഭാര്യയും ചേർന്ന് അമ്മയെ കുക്കറിനടിച്ചു; ഗുരുതര പരുക്ക്

ഭർത്താവിനെതിരേയും പരാതി ഉയർന്നിട്ടുണ്ട്
Son and wife beat mother with cooker

മകനും ഭാര്യയും ചേർന്ന് അമ്മയെ കുക്കറിനടിച്ചു; ഗുരുതര പരുക്ക്

file image

Updated on

ബാലുശേരി: അമ്മയെ മകനും ഭാര്യയും ചേർന്ന് കുക്കറുകൊണ്ട് അടിച്ചു. കോഴിക്കോട് ബാലുശേരി നടുക്കണ്ടി സ്വദേശി രതിക്കെതിരേ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്.

കുക്കറിന്‍റെ അടപ്പുകൊണ്ട് തലക്ക് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ രതി നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെതിരേയും പരാതി ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com