മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീടിനു തീവച്ചു

രാവിലെ പത്തുമണിയോടെയാണ് വീടിനു തീയിട്ടത്
മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീടിനു തീവച്ചു

തിരുവനന്തപുരം: അമ്മയെ പൂട്ടിയിട്ടശേഷം മകൻ വീടിനു തീവെച്ചു. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളിൽ ചെമ്പൻ ബിനു എന്നു വിളിക്കുന്ന ബിനുവാണ് (42) മദ്യ ലഹരിയിൽ വീടിനു തീവെച്ചത്. നാട്ടുകാരെത്തി തീ അണച്ചതിനാലാണ് വൻദുരന്തം ഒഴിവായത്.

രാവിലെ പത്തുമണിയോടെയാണ് വീടിനു തീയിട്ടത്. ഒറ്റനില വീട്ടിലെ ടൈൽസും സാധന സാമഗ്രഹികളും കത്തിനശിച്ചു. അമ്മ പുറകുവശത്തൂടെ ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. ബിനുവിനെക്കൊണ്ടുള്ള ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്തെ വീടുകളിലെ ബൾബും ജനലുകളും അടിച്ചു തകർക്കുക, അസഭ്യം പറയുക തുടങ്ങി പരിസരവാസികളെ അലോസരപ്പെടുത്ത രീതികളാണ് ബിനുവിൽനിന്നുണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com