
കൊച്ചി: കേരള കേൺഗ്രസ് ജോസഫ് വിഭാഗം നേതാവും മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന പി സി തോമസിന്‍റെ മകൻ ജിത്തു തോമസ് (42) അന്തരിച്ചു.
അർബുദത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവല്ല സ്വദേശിനി ജയതയാണ് ജിത്തു തോമസിന്‍റെ ഭാര്യ. രണ്ട് മക്കളുണ്ട്.