

തൃശൂർ: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം. തൃക്കൂർ, അളഗപ്പനഗർ, വരന്തരപ്പിള്ളി മേഖലകളിലാണ് ഉച്ചയ്ക്ക് 01.01 ഓടെ ഇരട്ട മുഴക്കം കേട്ടത്. 5 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രകമ്പനമുണ്ടാവുന്നത്. എന്നാൽ, ഇത് ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായതിന്‍റെ തുടർച്ച തന്നെയാണിതെന്നാണ് നിഗമനം.
എന്നാൽ, വല്ലച്ചിറ പഞ്ചായത്തിലെ കടലാശേരി, ഞെരുവുശ്ശേരി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടെന്നും ചില സ്ഥലങ്ങളിൽ കട്ടിലുകളും മറ്റും ചെറുതായി ഇളകിയതായും പ്രദേശവാസികൾ പറഞ്ഞു.