കെ റെയിൽ തുടര്‍ ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയില്‍വേ

ഭൂമിയുടെ വിനിയോഗം അടക്കമുള്ള എല്ലാ കാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താൻ ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് കത്തു നൽകിയിരുന്നു
K Rail
K Rail

തിരുവനന്തപുരം: കെ-റെയിലുമായി ചർച്ച നടത്താൻ പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർക്ക് നിർദേശം നൽകി ദക്ഷിണ റെയിൽവേ. എത്രയും വേഗം യോഗം വിളിക്കണമെന്നും യോഗത്തിന്‍റെ റിപ്പോർട്ട് ദക്ഷിണ റെയിൽവേയുടെ ആസ്ഥാനത്തേക്ക് അയക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഭൂമിയുടെ വിനിയോഗം അടക്കമുള്ള എല്ലാ കാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താൻ ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് കത്തു നൽകിയിരുന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും ചർച്ചകൾക്കു ശേഷം ഉടൻ വിവരങ്ങൾ റെയിൽവേ ബോർഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെ കെ-റെയിൽ വീണ്ടും ചർച്ചയാവുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com