![sp sujith das suspended pv anvars revelations](http://media.assettype.com/metrovaartha%2F2024-09-02%2Fyq5ymp1u%2Fsp.jpg?w=480&auto=format%2Ccompress&fit=max)
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സസ്പെൻഡ് ചെയ്യും. പി.വി. അൻവറുമായുള്ള ഫോൺ വിളി വിവാദത്തിലാണ് നടപടി. എസ്പി സുജിത് ദാസിനെതിരേ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി.
പി.വി. അൻവറുമായുള്ള ഫോൺ വിളി വിവാദം പൊലീസിന് നാണക്കേടുണ്ടാക്കി, എസ്പി സുജിത് ദാസ് സർവീസ് ചട്ടലംഘനം നടത്തിയെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാവുന്ന കാര്യങ്ങളാണ് ഓഡിയോയിലുള്ളത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.