"സക്കർബർഗ് ഫ‍്യൂഡലിസ്റ്റ്, ഇലോൺ മസ്ക് രണ്ടാമത്തെ ജന്മി, എഐ അപകടകരം": എ.എൻ. ഷംസീർ

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് സ്പീക്കർ ഇക്കാര‍്യം പറഞ്ഞത്
speaker an shamseer criticized mark zuckerberg,elon musk and ai
എ.എൻ. ഷംസീർ
Updated on

തിരുവനന്തപുരം: ആർട്ടിഫിഷ‍്യൽ ഇന്‍റലിജൻസ് അപകടകരമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എഐ എല്ലാ രാജ‍്യങ്ങളിലും അപകടകരമാണ്. എഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിന്‍റെയും നല്ല വശങ്ങൾ സ്വീകരിക്കാം, എന്നാൽ നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണം. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് സ്പീക്കർ ഇക്കാര‍്യം പറഞ്ഞത്. ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ‍്യൂഡലിസമാണെന്നും ഷംസീർ പറഞ്ഞു.

ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗൊക്കെ ഫ‍്യൂഡലിസ്റ്റാണ്, ടെസ്‌ല മേധാവി ഇലോൺ മസ്ക് ആണ് രണ്ടാമത്തെ ജന്മി. സോഷ‍്യൽ മീഡിയ സ്പേസ് നമ്മളെ സ്വാധീനിക്കുന്നു. എഐയെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരണം. ഷംസീർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com