എംഎൽഎമാർക്ക് ഓണസമ്മാനം നൽകി സ്പീക്കർ എ.എൻ. ഷംസീർ

വനിതാ എംഎൽഎമാർക്ക് ഖാദി സാരിയും പുരുഷ എംഎൽഎമാർക്ക് ഖാദി മുണ്ടും ഷർട്ടുമാണ് സമ്മാനമായി നൽകിയത്
 AN Shamseer
AN Shamseer

തിരുവനന്തപുരം: കേരള നിയമസഭാ സാമാജികർക്ക് സ്പീക്കർ എ.എൻ. ഷംസീർ ഓണസമ്മാനം നൽകി. വനിതാ എംഎൽഎമാർക്ക് ഖാദി സാരിയും പുരുഷ എംഎൽഎമാർക്ക് ഖാദി മുണ്ടും ഷർട്ടുമാണ് സമ്മാനമായി നൽകിയത്. ഖാദി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഖാദി വസ്ത്രങ്ങൾ സമ്മാനിച്ചിരിക്കുന്നത്.

അതേസമയം, നിയമസഭാ ജീവനക്കാർക്ക് സ്പീക്കർ വ്യാഴാഴ്ച ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്ക് വിളമ്പിയപ്പോഴേയ്ക്കും തീർന്നു പോയിരുന്നു. സ്പീക്കർക്കും പാഴ്സൽ ജീവനക്കാർക്കുമാണ് ഭക്ഷണം തികയാതെ വന്നത്. ഇവർ 20 മിനിറ്റോളം കാത്തു നിന്നെങ്കിലും സദ്യ കിട്ടിയില്ല. തുടർന്ന് പായസവും പഴവും കഴിച്ച് സ്പീക്കറും സംഘവും മടങ്ങുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com