തലശേരിയിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽ മന്ത്രിക്ക് കത്തയച്ച് സ്പീക്കർ

തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് സ്പീക്കർ ചൂണ്ടിക്കാണിക്കുന്നു
സ്പീക്കർ എ.എൻ. ഷംസീർ
സ്പീക്കർ എ.എൻ. ഷംസീർ

കണ്ണൂർ: വന്ദേഭാരതിന് തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. തലശേരിയിലെ കോടിയേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ കാൻസർ സെന്‍ററിലേക്ക് രോഗികൾക്ക് എത്തിപ്പെടാൻ സൗകര്യാർഥം വന്ദേഭാരതിന് ഇവിടെ സ്റ്റേപ്പ് അനുവദിക്കണമെന്ന് സ്പീക്കർ കത്തിൽ ആവശ്യപ്പെടുന്നു.

കാസർകോഡ്,വയനാട് തുടങ്ങിയ കേരളത്തിന്‍റെ വടക്കൻ ജില്ലകളിലെയും തമിഴ്നാട്, കർണാടക,മാഹി തുടങ്ങിയ അയൽനാടുകളിലേയും രോഗികൾക്കുള്ള ആശ്രയകേന്ദ്രമാണ് മലബാർ കാൻസർ സെന്‍റർ. ഒരു ലക്ഷത്തോളം രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നുമുണ്ട്. തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് സ്പീക്കർ ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com