വെള്ളിയാഴ്ചകളിലെ അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കര്‍

പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിച്ചില്ല.
Speaker asked for changes in the bills scheduled for Friday
വെള്ളിയാഴ്ചകളിലെ അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ചേരുന്ന വെള്ളിയാഴ്ചകളില്‍ ശൂന്യവേളകളില്‍നിന്ന് അടിയന്തര പ്രമേയം ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നു സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ അഭ്യര്‍ഥന. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും പരിഗണിക്കുന്നതിനു കൂടുതല്‍ സമയം അനുവദിക്കുന്നതിനായാണ് സ്പീക്കര്‍ അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്.

വിഷയം പ്രതിപക്ഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിച്ചില്ല. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ അനൗദ്യോഗിക ബില്ലുകള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണു പരിഗണിക്കുന്നതെന്നു പ്രതിപക്ഷത്തെ പി.സി. വിഷ്ണുനാഥ് പറഞ്ഞു. സമാന മാതൃക സ്വീകരിച്ചു വെള്ളിയാഴ്ചയൊഴിച്ചുള്ള ദിവസങ്ങളില്‍ അനൗദ്യോഗിക ബില്ലുകള്‍ പരിഗണിക്കണമെന്നും വിഷ്ണുനാഥ് നിര്‍ദേശിച്ചു.

Trending

No stories found.

Latest News

No stories found.