''ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ല'', ഷംസീർ

''എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. അത് ഉയർത്തിപ്പിടിക്കണം''
AN Shamseer
AN Shamseer
Updated on

മലപ്പുറം: ശാസ്ത്രം സത്യമാണെന്നും വിയോജിപ്പാണ് ജനാധിപത്യത്തിന്‍റെ അന്തഃസത്തയെന്നും സ്പീക്കർ എ.എൻ. ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല, ഭരണ ഘടന സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

''മതം രാഷ്ട്രത്തിനല്ല, മറിച്ച് പൗരന്മാർക്കാണ്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതാണ്, എന്നാൽ മരിച്ചെന്ന് വരുത്തിതീർക്കാനാണ് ശ്രമം നടക്കുന്നത്. കുട്ടികളെ ഭരണഘടന പഠിപ്പിക്കണം. ചരിത്രത്തെ നിഷേധിച്ച് പുതിയ കാര്യങ്ങൾ പഠിപ്പിക്കരുത്'' - അദ്ദേഹം പറഞ്ഞു.

എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. അത് ഉയർത്തിപ്പിടിക്കണം. ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്.

എന്‍സിഇആര്‍ടി പുസ്തകത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു. ശക്തനായ മതനിരപേക്ഷനാവുക എന്നത് ആധുനികകാലത്ത് ആവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു. മിത്ത് പരാമർശത്തെ തുടർന്നുള്ള വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്‍റെ പരാമർശം.

logo
Metro Vaartha
www.metrovaartha.com