
ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത‍്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധന നടത്തി.
തിരുവനന്തപുരം കാരേറ്റുള്ള പോറ്റിയുടെ കുടുംബ വീട്ടിലായിരുന്നു അന്വേഷണ സംഘത്തിന്‍റെ പരിശോധന. നേരത്തെ സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടന്നതായി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ബംഗളൂരുവിൽ വച്ച് ഗൂഢാലോചന നടന്നതായും ബംഗളൂരുവിൽ നിന്നും ലഭിച്ച നിർദേശത്തെത്തുടർന്നാണ് ആദ‍്യം വിജിലൻസിന് മൊഴി നൽകിയതെന്നും പോറ്റി വ‍്യക്തമാക്കിയിരുന്നു.