ശബരിമല സ്വര്‍ണക്കൊള്ള; കണ്ഠര് രാജീവര്, പി.എസ്. പ്രശാന്ത് അടക്കം 7 പ്രതികള്‍

sabarimala gold theft case

കണ്ഠര് രാജീവര്

Updated on

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠര് രാജീവര്, അന്തരിച്ച മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബു, സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസില്‍ മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. നാലാം പ്രതിയാണ് പ്രശാന്ത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയും ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ. അജികുമാര്‍ അഞ്ചാം പ്രതിയുമാണ്. ആറാം പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്. തിരുവാഭരണം കമ്മീഷണര്‍ രജിലാലാണ് ഏഴാം പ്രതി. ഇവര്‍ക്ക് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ 316 (2), 316 (5), 336 (2), 61 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. മൂന്നാമതൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

logo
Metro Vaartha
www.metrovaartha.com