ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അന്വേഷണത്തിന് പ്രത‍്യേക സംഘം

15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം
special investigation team to re investigate pinarayi vijayan gunman assault case

മുഖ‍്യമന്ത്രി വി.ഡി. സതീശൻ, ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്ന ദൃശ‍്യങ്ങൾ

Updated on

തിരുവനന്തപുരം: 2023ൽ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ സഞ്ചരിച്ചിരുന്ന വാഹനവ‍്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ‌ മർദിച്ച സംഭവം ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തിലിയുടെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘം അന്വേഷിക്കും.

15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിടുന്നത്.

എന്നാൽ ഗൺമാൻമാർ മുഖ‍്യമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നും അത് ഒരു രക്ഷാപ്രവർത്തനമാണെന്നുമായിരുന്നു അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രതികരിച്ചത്. മർദനമേറ്റതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയും. കോടതി നിർദേശത്തെത്തുടർന്ന് ഗൺമാൻമാർക്കെതിരേ കേസെടുക്കുകയുമായിരുന്നു.

logo
Metro Vaartha
www.metrovaartha.com