ഉമ്മൻ ചാണ്ടിയുടെ 'ആ' കുറിപ്പ് ഇതാ...

ഉമ്മൻ ചാണ്ടി ഡയറിയിൽ പത്രക്കുറിപ്പായി സ്വന്തം കൈപ്പടയിൽ തയാറാക്കിയ "സ്പെഷ്യൽ നോട്ടി'ൽ 2022 ഒക്റ്റോബർ 6ന് പറയുന്നത് തനിക്ക് പ്രത്യേക അസുഖങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നാണ്.
ഉമ്മൻ ചാണ്ടിയുടെ 'ആ' കുറിപ്പ് ഇതാ...

എം.​ബി. സ​ന്തോ​ഷ്

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക്ക​ളാ​യ ചാ​ണ്ടി ഉ​മ്മ​നും അ​ച്ചു ഉ​മ്മ​നും ഇ​ന്ന​ലെ പു​തു​പ്പ​ള്ളി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് ത​ന്‍റെ ചി​കി​ത്സ​യെ സം​ബ​ന്ധി​ച്ച് അ​പ്പ ഒ​രു പ്ര​ത്യേ​ക കു​റി​പ്പ് എ​ഴു​തി​വ​ച്ചി​രു​ന്നു എ​ന്നും അ​ത് വേ​ണ്ടി​വ​ന്നാ​ൽ പു​റ​ത്തു​വി​ടു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സ രാ​ഷ്‌​ട്രീ​യ വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ "മെ​ട്രൊ വാ​ർ​ത്ത' ആ ​കു​റി​പ്പ് ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണ്.

ഉ​മ്മ​ൻ ചാ​ണ്ടി ഡ​യ​റി​യി​ൽ പ​ത്ര​ക്കു​റി​പ്പാ​യി സ്വ​ന്തം കൈ​പ്പ​ട​യി​ൽ ത​യാ​റാ​ക്കി​യ "സ്പെ​ഷ്യ​ൽ നോ​ട്ടി'​ൽ 2022 ഒ​ക്റ്റോ​ബ​ർ 6ന് ​പ​റ​യു​ന്ന​ത് ത​നി​ക്ക് പ്ര​ത്യേ​ക അ​സു​ഖ​ങ്ങ​ളോ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണ്. 2022ലെ ​സ​ർ​ക്കാ​ർ ഡ​യ​റി​യി​ലെ ജ​നു​വ​രി 21ലെ ​പേ​ജി​ൽ ഒ​ക്റ്റോ​ബ​ർ 6ന്‍റെ തീ​യ​തി, മാ​സം, ആ​ണ്ട് സ​ഹി​തം എ​ഴു​തി അ​ടി​വ​ര​യി​ട്ട ശേ​ഷം പ്ര​സ് റി​ലീ​സ് എ​ന്നും സ്പെ​ഷ്യ​ൽ നോ​ട്ട് എ​ന്നും ഇം​ഗ്ലി​ഷി​ൽ കു​റി​ച്ച ശേ​ഷ​മാ​ണ് വി​വ​ര​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ള്ള​ത്. ഡ​യ​റി​യി​ലെ 3 പേ​ജി​ലാ​യാ​ണ് ഈ ​കു​റി​പ്പ്.

ജ​നു​വ​രി 23ന്‍റെ പേ​ജി​ലെ തു​ട​ക്ക​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ "പേ​ജ് ത്രീ' ​എ​ന്ന് എ​ഴു​തി​യ ശേ​ഷ​മാ​ണ് അ​ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഒ​പ്പി​ട്ട ശേ​ഷ​വും തീ​യ​തി മാ​സ​വും ആ​ണ്ടും അ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​മ്മ​ൻ ചാ​ണ്ടി അ​വ​സാ​ന​മാ​യി ഡ​യ​റി എ​ഴു​തി​യ​ത് 2022 ഒ​ക്റ്റോ​ബ​ർ 14നാ​യി​രു​ന്നു. ബ്ല​ഡ് ടെ​സ്റ്റി​ന്‍റെ ഫ​ലം വൈ​കു​ന്നേ​രം വ​ന്ന​തും "എ​ല്ലാം നോ​ർ​മ​ൽ ആ​യി, ആ​ശ്വാ​സം ആ​യി' എ​ന്ന് അ​തി​ൽ അ​വ​സാ​ന വാ​ച​ക​മാ​യി എ​ഴു​തി​യ​തും "മെ​ട്രൊ വാ​ർ​ത്ത' നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ഉമ്മൻചാണ്ടിയുടെ കുറിപ്പ് വായിക്കാം:

6/10/2022 പ്രസ് റിലീസ്

സ്പെ​ഷ്യ​ൽ നോ​ട്ട്

"എ​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ചും ചി​കി​ത്സ​യെ സം​ബ​ന്ധി​ച്ചും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​വാ​ർ​ത്ത​ക​ളും വ​രു​ന്ന​താ​യി അ​റി​ഞ്ഞു. പ​ല​രും എ​ന്നോ​ട് നേ​രി​ട്ട് സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള യാ​ഥാ​ർ​ഥ്യം വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

എ​നി​ക്ക് പ്ര​ത്യേ​ക അ​സു​ഖ​ങ്ങ​ളോ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ ഇ​ല്ല. 2015 മു​ത​ൽ എ​ന്‍റെ തൊ​ണ്ട​യി​ൽ ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി. പ്ര​ത്യേ​കി​ച്ച് ഒ​രു ചി​കി​ത്സ​യും കൂ​ടാ​തെ ഏ​താ​നും ആ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ അ​ത് മാ​റി. അ​തു ക​ഴി​ഞ്ഞ് 2018 അ​വ​സാ​നം ചി​ല ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യി. വി​ശ​ദ​മാ​യ ചി​ല പ​രി​ശോ​ധ​ന ന​ട​ത്തി ചി​കി​ത്സ തു​ട​ങ്ങാ​നും തീ​രു​മാ​നി​ച്ചു. പ​ക്ഷേ, ചി​കി​ത്സ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച ദി​വ​സം ഡെ​ങ്കി​പ്പ​നി വ​ന്നു. (18-11-2019). അ​ന​ന്ത​പു​രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തു.

ഡെ​ങ്കി​പ്പ​നി ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം ഇ​റ​ങ്ങു​മ്പോ​ൾ റേ​ഡി​യേ​ഷ​ൻ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ചു. പ​ക്ഷെ, പ്ലേ​റ്റ്ലെ​റ്റ് കൗ​ണ്ട് വ​ള​രെ കു​റ​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ട് റേ​ഡി​യേ​ഷ​ൻ ന​ട​ത്താ​ൻ താ​മ​സി​ക്കു​മെ​ന്ന ആ​ർ​സി​സി​യി​ലെ ഡോ​ക്റ്റ​ർ​മാ​ർ പ​റ​ഞ്ഞു. ഒ​രു മാ​സം സ​മ​യം ഇ​ട​യ്ക്ക് ല​ഭി​ച്ച​പ്പോ​ൾ ജ​ർ​മ​നി​യി​ലെ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പോ​കാ​ൻ നി​ശ്ച​യി​ച്ചു. അ​വി​ടെ ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ൾ കാ​ൻ​സ​ർ ഇ​ല്ലെ​ന്നും ചി​കി​ത്സ ആ​വ​ശ്യ​മി​ല്ലെ​ന്നും 6 മാ​സം കൂ​ടു​മ്പോ​ൾ ഫോ​ളോ അ​പ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞു. അ​ത​നു​സ​രി​ച്ച് ഫോ​ളോ അ​പ് ന​ട​ത്തി​വ​രി​ക​യാ​ണ്.

പി​ന്നീ​ട് എ​നി​ക്ക് വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ, അ​ധി​കം യാ​ത്ര ചെ​യ്യു​ക​യും കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ തൊ​ണ്ട​യ്ക്ക് പ്ര​ശ്നം ഉ​ണ്ടാ​യി​ട്ടു​ണ്ട്. തൊ​ണ്ട​യ്ക്ക് അ​സു​ഖം വ​രു​മ്പോ​ൾ ആ​യു​ർ​വേ​ദ ചി​കി​ത്സ​യും വി​റ്റാ​മി​ൻ ക​ഴി​ക്ക​ലും കൊ​ണ്ട് കു​റെ മു​ന്നോ​ട്ടു​പോ​കു​ന്നു. ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ചും ചി​കി​ത്സ​യെ​ക്കു​റി​ച്ചും യാ​തൊ​രും ആ​ശ​ങ്ക​യും ആ​വ​ശ്യ​മി​ല്ല.

2021ലെ ​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വൈ​കി​ട്ട് എ​നി​ക്ക് കൊ​റോ​ണ വ​ന്നി​ട്ടു​ണ്ട്. അ​ന​ന്ത​പു​രി​യി​ൽ 10 ദി​വ​സ​ത്തെ ചി​കി​ത്സ ക​ഴി​ഞ്ഞ് പു​റ​ത്തു​വ​രു​മ്പോ​ൾ എ​ന്‍റെ തൂ​ക്കം 8 കി​ലോ കു​റ​ഞ്ഞി​രു​ന്നു. അ​തി​ൽ 4 കി​ലോ കൂ​ടി​യി​ട്ടു​മു​ണ്ട്. തു​ട​ർ​ച്ച​യാ​യി യാ​ത്ര ചെ​യ്യു​മ്പോ​ൾ തൂ​ക്കം കു​റ​യാ​റു​മു​ണ്ട്''.

- ഒ​പ്പ്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com