
വീണാ ജോർജ്
ആലപ്പുഴ: ആരോഗ‍്യമന്ത്രി വീണാ ജോർജിന് പ്രത‍്യേക സുരക്ഷ ഏർപ്പെടുത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ പൊലീസ് സംഘത്തെയാണ് മന്ത്രിക്കൊപ്പം ഏർപ്പെടുത്തിയിരിക്കുന്നത്.
അനിഷ്ട് സംഭവങ്ങളുണ്ടായാൽ മുൻ കരുതൽ എന്ന നിലയ്ക്കാണ് കൂടുതൽ ഉദ‍്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. ആലപ്പുഴ നോർത്ത് സൗത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ‍്യോഗസ്ഥരാണ് മന്ത്രിക്കൊപ്പമുള്ള സുരക്ഷ സംഘത്തിലുള്ളത്.