
മിഥുൻ
തിരുവനന്തപുരം: തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ‍്യാർഥിയായ മിഥുൻ (13) വൈദ‍്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രത‍്യേക അന്വേഷണ സംഘം രൂപികരിച്ചതായി റൂറൽ എസ്പി കെ.എം. സാബു മാത‍്യു. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് എസ്പി വ‍്യക്തമാക്കി.
വ‍്യാഴാഴ്ച രാവിലെയോടെയായിരുന്നു വൈദ‍്യുതാഘാതമേറ്റ് മിഥുൻ മരിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെ തന്‍റെ ചെരുപ്പ് സ്കൂൾ ഷെഡിന് മുകളിലേക്ക് വീഴുകയും ഇതെടുക്കുന്നതിനായി ക്ലാസിൽ നിന്നും വലിച്ചിട്ട ഡസ്കിലൂടെ ഷെഡിന് മുകളിലേക്ക് കയറിയപ്പോൾ വൈദ‍്യുതി ലൈനിലേക്ക് തെന്നി വീഴുകയായിരുന്നു. ഉടനെ അധ‍്യാപകരും മറ്റുള്ളവരും ചേർന്ന് കുട്ടിയെ താഴെയെത്തിച്ച് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.